പാലക്കാട് ജില്ല ആശുപത്രിയില്‍ ആരോഗ്യവകുപ്പിന്‍റെ ലാബ് രാത്രിയില്‍ പ്രവർത്തിക്കാത്തതു രോഗികൾക്ക് ദുരിതമാകുന്നു. ആശുപത്രിയില്‍ എത്തുന്ന രോഗികൾക്ക് 24 മണിക്കൂറും സൗജന്യ പരിശോധന ഉറപ്പാക്കേണ്ട ലാബിന്‍റെ പ്രവര്‍ത്തനം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
24 മണിക്കൂറും പ്രവർത്തിച്ച ലാബാണ് ഇപ്പേൾ രാവിലെ 8മണി മുതൽ വെകുന്നേരം 5 മണി വരെയായി ചുരുങ്ങിയത്. അതോടെ ഉച്ചക്ക് വരുന്ന രോഗികളിൽ നിന്നും രക്ത സാംപിളുകൾ എടുക്കാനും ഇവർ മടിക്കാണിക്കുന്നു. ഇതോടെ രാത്രിയെത്തുന്ന രോഗികൾക്ക് പരിശോധിക്കാൻ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരുന്നു.
ലാബ് ടെക്‌നീഷ്യനേയും കുറവുള്ള മറ്റ് ജീവനക്കാരേയും ആശുപത്രി അധികൃതർ ഇതുവരെ നിയമിച്ചിട്ടില്ല. ഇത് സ്വകാര്യ ലാബുകാരെ സഹായിക്കാനാണെന്ന അക്ഷേപവും ഉയർന്നിട്ടുണ്ട്.
https://www.youtube.com/watch?v=nI_oFGHquio