ഖത്തറില്‍ 22.3 ശതമാനം പേര്‍ കൊവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കി

Jaihind Webdesk
Monday, April 26, 2021

 

ദോഹ : ഖത്തര്‍ ജനസംഖ്യയില്‍ 5,07,743 പേരും കൊവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കി. ആകെ ജനസംഖ്യയുടെ 22.3 ശതമാനമാണിത്. ഇതുവരെ വിതരണം ചെയ്തത് 14,15,761 വാക്സിന്‍ ഡോസുകളാണ്. രാജ്യത്ത് ഫൈസര്‍-ബയോടെക്, മൊഡേണ വാക്സിനുകളാണ് വിതരണം ചെയ്യുന്നത്. ഇപ്രകാരം മുതിര്‍ന്നവരില്‍ മൂന്നില്‍ ഒരാള്‍ വീതം ആദ്യ ഡോസെങ്കിലും സ്വീകരിച്ചവരാണെന്ന് കണക്ക് വ്യക്തമാക്കുന്നു. അതേസമയം ഖത്തറിന്‍റെ ദേശീയ കൊവിഡ് വാക്സിനേഷന്‍ ക്യാംപെയ്ന്‍ അതിവേഗത്തില്‍ പുരോഗമിക്കുകയാണ്.