പാർലമെന്‍റ്  ആക്രമണത്തിന് 21 വയസ്; സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി; മരിച്ചവർക്ക് സഭയില്‍ ആദരാഞ്ജലി അർപ്പിക്കും

Tuesday, December 13, 2022

ന്യൂഡല്‍ഹി : രാജ്യത്തെ ഞെട്ടിച്ച പാർലമെന്‍റ്  ആക്രമണം നടന്നിട്ട് ഇന്നേക്ക്  21 വർഷം . 2001 ഡിസംബർ 13നാണ് ഇന്ത്യന്‍  ജനതയെ ഞെട്ടിച്ച സംഭവം. പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനകളായ ലഷ്കർ ഇ തയിബയും ജയ്ഷ് എ മുഹമ്മദും ചേർന്നാണ് പാർലമെന്‍റ്  ആക്രമിച്ചത്. സുരക്ഷ ഉദ്യോഗസ്ഥരടക്കം 9 പേര്‍ക്ക് ആക്രമണത്തില്‍ ജീവന്‍ നഷ്ടമായി. 5 തീവ്രവാദികളെ സുരക്ഷാസേന വധിച്ചു.

വാർഷികം പ്രമാണിച്ച് പാർലമെന്‍റിന്  ഡൽഹി പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. കൂടുതൽ ഉദ്യോഗസ്ഥരെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്.  പട്രോളിംഗിന്റെ എണ്ണവും വർധിപ്പിച്ചു. സംശയാസ്പദമായ എല്ലാ പ്രവർത്തനങ്ങളും നിരീക്ഷിക്കാൻ കൂടുതൽ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

പാർലമെന്‍റ്  ആക്രമണ ദിനമായ ഇന്ന് ആക്രമണത്തില്‍ മരിച്ചവർക്ക് സഭയില്‍ ആദരാഞ്ജലി അർപ്പിക്കും