ആശയറ്റ് 20-ാം ദിനത്തില്‍; പൂര്‍ണ്ണ പിന്തുണയേകി കോണ്‍ഗ്രസ്

Jaihind News Bureau
Saturday, March 1, 2025

ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെപിസിസിയുടെ ആഹ്വാനപ്രകാരം, എറണാകുളം ഡിസിസിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. എറണാകുളം ജില്ലാ കളക്ടറേറ്റിനു മുന്നിൽ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.
ഡിസിസി പ്രസിഡന്‍റ്  മുഹമ്മദ് ഷിയാസ് നയിച്ച കളക്ടറേറ്റ് മാർച്ച് ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എംപി, ടിജെ വിനോദ് എംഎൽഎ, എൽദോസ് കുന്നപ്പള്ളി എംഎൽഎ തുടങ്ങിയ പ്രമുഖ കോൺഗ്രസ് നേതാക്കളും പങ്കെടുത്തു.

സേവന വേതന വർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു സെക്രട്ടറിയേറ്റിനു മുന്നിൽ
സമരം തുടരുന്ന ആശാവർക്കർമാരുടെ രാപ്പകൽ സമരം 20-ാം ദിനത്തിലേക്ക് കടന്നു.
ഇപ്പോഴും ശക്തമായ പ്രതികാര നടപടികൾ സർക്കാർ തുടരുകയാണ്. ഹെൽത്ത് വോളണ്ടിയർമാരെ കണ്ടെത്തി പരിശീലനം നൽകുവാനുള്ള ശ്രമമാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. സമരക്കാർക്കെതിരെയുള്ള സി.ഐറ്റിയു അധിക്ഷേപത്തിൽ വ്യാപക പ്രതിഷേധം തുടരുകയാണ്. എന്തൊക്കെ അടിച്ചമർത്തലും അധിക്ഷേപവും ഉണ്ടായാലും വിജയം കാണുംവരെ സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു.