മുസഫർനഗർ : ജാട്ട് യുവാക്കളുടെ കൊലക്കേസില്‍ 7 പേർക്ക് ജീവപര്യന്തം

Jaihind Webdesk
Saturday, February 9, 2019

Muzaffarnagar-Riots

മുസഫർനഗർ കലാപത്തിലേക്ക് നയിച്ച കൊല്ലപാതകവുമായി ബന്ധപ്പെട്ട് ഏഴ് പേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. 2013 ൽ കാവൽ ഗ്രാമത്തിലെ രണ്ട് ജാട്ട് യുവാക്കളെ കൊലപ്പെടുത്തിയ കേസിലാണ് മുസ്സാഫർനഗർ ജില്ലാ കോടതി ശിക്ഷ വിധിച്ചത്.

മുസാമിൽ, മുജാസിം, ഫുർകൻ, നഥീം, ജനാൻഗീർ, അഫ്‌സൽ, ഇക്ബാൽ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ആറ് വർഷം മുൻമ്പാണ് ഗൗരവ്, സച്ചിൻ എന്നീ രണ്ട് ജാട്ട് യുവാക്കളെ കൊല്ലപ്പെടുത്തിയത്. അതേസമയം ജില്ല കോടതി വിധിക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് രണ്ട് പ്രതികളുടെ പിതാവായ നസീം അഹമ്മദ് പറഞ്ഞു. ജില്ലാ ഭരണകൂടവും പോലീസും തന്റെ മകനെ കള്ള കേസിൽ കുടിക്കിയതാണെന്നും കോടതിയിൽ വിശ്വാസമുണ്ടെന്നും നസീം പറഞ്ഞു. കൊല്ലപാതകവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ മുസാഫർനഗർ, ഷംലി ജില്ലകളിലാണ് കലാപം ഉണ്ടായത്. കലാപത്തിൽ അറുപത് രണ്ട് പേർ കൊല്ലപ്പെട്ടുകയും 92 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കലാപവുമായി ബന്ധപ്പെട്ട് 6000 കേസുകളാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.