ഡല്‍ഹി നിസാമുദ്ദീനില്‍ 200 പേര്‍ക്ക് കൊവിഡ് ബാധയെന്ന് സംശയം; ആശങ്ക

Jaihind News Bureau
Monday, March 30, 2020

ന്യൂഡല്‍ഹി:  ഡല്‍ഹി നിസാമുദ്ദീനില്‍ 200 പേര്‍ ഒരുമിച്ച് കൊവിഡ് പരിശോധനയ്ക്ക് വിധേയരായി. മതചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് രോഗ ബാധ സംശയിക്കുന്നത്. ഇവരെ നിസാമുദീനിലും പരിസരത്തുമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അതേസമയം രാജ്യത്ത് ഇത്രയും പേര്‍ക്ക് ഒരുമിച്ച് രോഗബാധ സംശയിക്കുന്നത് ആദ്യമാണ്.

അതിനിടെ  നിസാമുദ്ദീനിൽ രണ്ടായിരം പേരോളം നിരീക്ഷണത്തിലാക്കി. ഇവിടെ നടന്ന സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയവർ ശ്രീനഗറിലും ആൻഡമാനിലും തമിഴ്നാട്ടിലും കൊവിഡ് സ്ഥിരീകരിച്ച് മരിച്ചതായും റിപ്പോർട്ടുകളുണ്ട്.

നിസാമുദ്ദീനിലെ ദർഗയ്ക്കു സമീപമുള്ള പ്രദേശം പൂർണമായും ഡൽഹി പൊലീസിന്‍റെ നിയന്ത്രണത്തിലായി. ഇവിടെ ലോക്ഡൗൺ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഡ്രോണുകൾ ഉൾപ്പെടെ വിന്യസിച്ചതായി പൊലീസ് അധികൃതർ അറിയിച്ചു.