കോഴിക്കോട് ബാലുശ്ശേരി അമ്പലത്തില്‍ സ്വര്‍ണ്ണം കാണാതായി. ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച സ്വര്‍ണമാണ് കാണാതായത്. 20 പവനോളം സ്വര്‍ണമാണ് കാണാതായത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ചുമതലക്കാരന്‍ ആയിരുന്ന വിനോദനാണ് സംശയ നിഴലില്‍ ഉള്ളത്.
സ്വര്‍ണ്ണം കാണുന്നില്ലെന്ന് കാണിച്ച് നിരവധി തവണ നോട്ടീസ് നല്‍കിയിട്ടും വിനോദന്‍ മറുപടി നല്‍കിയിരുന്നില്ല എന്നാണ് ആരോപണം. സംഭവം വിവാദമായതോടെ ഈ മാസം എട്ടിന് സ്വര്‍ണ്ണം തിരിച്ചേല്‍പ്പിക്കാമെന്ന് വിനോദന്‍ ക്ഷേത്ര ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്. പൊലീസില്‍ പരാതി നല്‍കാത്തതിനെതിരെയും ആക്ഷേപമുണ്ട്.