ഒരുദിനം 20 മരണം ; യുഎഇയില്‍ ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ കൊവിഡ് മരണനിരക്ക്

Jaihind News Bureau
Friday, February 19, 2021

ദുബായ് : യു.എ.ഇയില്‍ കൊവിഡ് ബാധിതരായ 20 പേര്‍ ഒരു ദിനം മരിച്ചു. രാജ്യത്ത് ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കൂടിയ കൊവിഡ് മരണനിരക്കാണിത്. ഇതോടെ കൊവിഡ് മഹാമാരി ബാധിച്ച് മരിച്ചവരുടെ എണ്ണം മലയാളികളടക്കം ആകെ 1,093 ആയി.

പുതുതായി 3,140 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായും 4,349 പേര്‍ മുക്തി നേടിയതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3,65,017 ആയി. രോഗം ഭേദമായി ആശുപത്രി വിട്ടവര്‍ ആകെ 3,51,715 പേരാണ്. ചികിത്സയില്‍ ഉള്ളത് 12,209 പേര്‍. അതേസമയം രോഗമുക്തി നിരക്ക് യു.എ.ഇയില്‍ വര്‍ധിക്കുന്നത് ആശ്വാസം പകരുന്നതാണ്.