ദേശീയപാത 766-ലെ യാത്രാ നിരോധനം : 2 യുവജന നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി

Jaihind News Bureau
Friday, October 4, 2019

ദേശീയപാത 766-ലെ യാത്രാ നിരോധനത്തിനെതിരെ യുവജന കൂട്ടായ്മ നടത്തുന്ന നിരാഹാരം നടത്തുന്ന യുവജന നേതാക്കളുടെ ആരോഗ്യനില വഷളായി. ആരോഗ്യനില വഷളായതിനെ തുടർന്ന് നിരാഹാര സമരം നടത്തിവന്നിരുന്ന രണ്ട് യുവജന നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് നീക്കി. പ്രശാന്ത് മലവയലിനെയും, സംഷാദ് ബത്തേരിയെയുമാണ് പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവർക്ക് പകരക്കാരായി ദിപു പുത്തൻപുരയിലും, എം.ശ്രീജിത്തും പന്തലിൽ നിരാഹാരം ആരംഭിച്ചു