തൃശൂർ മൂർക്കനാട് പാടത്ത് വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ട് സ്ത്രീകൾ മരിച്ചു

Jaihind News Bureau
Thursday, February 27, 2020

മൂർക്കനാട് ശിവക്ഷേത്രത്തിന് പുറക് വശത്തെ പാടത്ത് പണിയെടുത്തിരുന്ന രണ്ട് സ്ത്രീകൾ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് വടക്കുഞ്ചേരി സ്വദേശികളായ കിട്ടുവിന്‍റെ ഭാര്യ കുഞ്ച (65), പളനിയുടെ ഭാര്യ ദേവു (65) എന്നിവരാണ് മരിച്ചത്. മൂർക്കനാട് താമരപ്പാടത്ത് അഡ്വ. പ്രമോദിന്‍റെ നിലത്ത് കള പറയ്ക്കുന്നതിനിടെയാണ് അപകടം നടന്നത്. സമീപത്തെ പറമ്പിലേയ്ക്കുള്ള വൈദ്യുതിലൈനാണ് പൊട്ടിവീണത്. കാലത്ത് ഭക്ഷണം കഴിക്കാൻ വന്നിരുന്നില്ല തുടർന്ന് ഉച്ചയോടെ അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ച് കിടക്കുന്നത് കണ്ടത്. വൈദ്യുതി കമ്പികൾ കാലപഴക്കം വന്നതാണെന്ന് നാട്ടുക്കാർ ആരോപിച്ചു. മൃതദേഹങ്ങൾ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.