ഛത്തീസ്ഗഡിലെ സുക്മയില്‍ മാവോയിസ്റ്റ് ആക്രമണം ; രണ്ട് നാട്ടുകാർ കൊല്ലപ്പെട്ടു

Jaihind Webdesk
Thursday, May 2, 2019

മഹാരാഷ്ട്രയിലെ മാവോയിസ്റ്റ് ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലും മാവോയിസ്റ്റ് ആക്രമണം. സംഭവത്തിൽ രണ്ട് നാട്ടുകാർ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലെ കിസ്താരം മേഖലയിലാണ് ആക്രമണം ഉണ്ടായത്.

ബീഹാറില്‍ നക്സലുകള്‍ നാല് വാഹനങ്ങള്‍ക്ക് തീയിട്ടു.  റോഡ് നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരുന്ന വാഹനങ്ങള്‍ക്കാണ് തീയിട്ടത്.

ഇന്നലെ ഗഡ്ചിറോളിയിലെ മാവോയിസ്റ്റ് ആക്രമണത്തിൽ 15 സൈനികരും ഒരു ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികർ സഞ്ചരിച്ച വാഹനമാണ് അക്രമണത്തിനിരയായത്. സ്‌ഫോടനത്തിൽ സൈന്യം സഞ്ചരിച്ച വാഹനം പൂർണ്ണമായും തകർന്നു.