ദീപാവലിക്ക് പടക്കം പൊട്ടിക്കാന്‍ 2 മണിക്കൂർ; ക്രിസ്മസിനും ന്യൂഇയറിനും 35 മിനിറ്റ്: സമയക്രമം ഇങ്ങനെ

Jaihind Webdesk
Thursday, November 9, 2023

 

തിരുവനന്തപുരം: സംസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ആഭ്യന്തരവകുപ്പിന്‍റെ ഉത്തരവ്. ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ രണ്ട് മണിക്കൂറാണ് അനുവദനീയമായ സമയം. ദീപാവലിക്ക് രാത്രി 8 മണി മുതൽ 10 മണി വരെയാണ് പടക്കം പൊട്ടിക്കാനുള്ള സമയം. ക്രിസ്മസിനും പുതുവർഷത്തിനും രാത്രി 11.55 മണി മുതൽ 12.30 വരെയാണ് പടക്കം പൊട്ടിക്കാവുന്നത്. ഹരിത ട്രൈബ്യൂണലിന്‍റെ ശുപാർശ പ്രകാരമാണ് ആഭ്യന്തര വകുപ്പിന്‍റെ ഉത്തരവ്.

പരിസ്ഥിതി സൗഹൃദ പടക്കങ്ങൾ മാത്രമേ വിൽക്കാവൂവെന്ന് കടക്കാർക്കും ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. സമയക്രമം പാലിക്കാനുള്ള നടപടികൾ ജില്ലാ മജിസ്‌ട്രേറ്റുമാരും ജില്ലാ പോലീസ് മേധാവിമാരും കൈക്കൊള്ളണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ഉത്സവകാലങ്ങളിൽ പടക്കം പൊട്ടിക്കുന്നത് സംബന്ധിച്ച് ഹരിത ട്രിബ്യൂണൽ നേരത്തേതന്നെ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ചാണ് സമയക്രമം നിശ്ചയിക്കണമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡ് സർക്കാരിന് കത്തുനൽകിയത്.