കൊല്ലത്ത് വിദ്യാർഥിനിയെ പീഡിപ്പിച്ച സഹപാഠിയും സഹോദരനും അറസ്റ്റില്‍

Jaihind Webdesk
Thursday, June 20, 2019

കൊല്ലം അഞ്ചലിൽ വിദ്യാർഥിനിയായ 17-കാരിയെ സഹപാഠിയും സഹോദരനും ചേര്‍ന്ന് പീഡിപ്പിച്ചു. ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത ഇവർ കൂടുതൽ പണം ആവശ്യപ്പെട്ടതോടെ കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും നാട് വിടുകയും ചെയ്തിരുന്നു . ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.

പാലോട് സ്വദേശിനിയായ പെണ്‍കുട്ടി കുളത്തുപ്പുഴയിലുള്ള മുത്തശിയുടെ വീട്ടില്‍ നിന്നാണ് അഞ്ചലിലെ സ്വകാര്യ സ്കൂളില്‍ പഠിക്കാന്‍ പോയിരുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി ആറാം തീയതി സുഹൃത്തായ അഫ്സറിന്‍റെ പിറന്നാള്‍ ആഘോഷത്തിനായി പെണ്‍കുട്ടിയും മറ്റുചില സഹപാഠികളും അഞ്ചല്‍ അഗസ്ത്യകോടുള്ള അഫ്സറിന്‍റെ വീട്ടില്‍ എത്തി. ആഘോഷത്തിനിടെ പെണ്‍കുട്ടിയെ അഫ്സര്‍ പീഡിപ്പിക്കുകയായിരുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം പ്രതിയായ അഫ്സറിന്‍റെ മൂത്ത സഹോദരന്‍ ഇജാസ് പീഡനകഥ സംസാരിക്കാനെന്ന വ്യാജേന കുട്ടിയുടെ വിട്ടിലെത്തി വിദ്യാത്ഥിനിയെ പിഡിപ്പിച്ചു. പിന്നീട് പീഡനവിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയിൽ നിന്നും25000 രൂപ തട്ടിയെടുത്തു .കൂടുതൽ തുക ആവശ്യപ്പെട്ടതോടെ കുട്ടി ആത്മഹത്യ ശ്രമം നടത്തി. പിന്നീടും ഭീഷണി തുടര്‍ന്നതോടെ പെണ്‍കുട്ടി നാടുവിട്ടു. നാടുവിട്ട പെണ്‍കുട്ടിയെ ബംഗല്ലൂരില്‍ നിന്നും കണ്ടെത്തി തിരികെയെത്തിച്ച പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്ത് വന്നത് . ഇതോടെ ഇജാസിനേയും അഫ്സറിനേയും പോലിസ് അറസ്റ്റ് ചെയ്തു. ഇരുവരെയും തെളിവെടുപ്പിന് ശേഷം പുനലൂര്‍ കോടതിയില്‍ ഹജാരാക്കി റിമാന്‍റ് ചെയ്തു.