ബഹറൈനിൽ കൊവിഡ് ബാധിച്ചു രണ്ട് മരണം കൂടി. ഇതോടെ മരിച്ചവരുടെ എണ്ണം 264 ആയി. 4304 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 69,854 ആളുകൾക്ക് ഇതുവരെ രോഗമുക്തി നേടിയതായും 15,19,596 പേരെ ചികിത്സക്ക് വിധേയരാക്കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 64പേരുടെ നില ഗുരുതരമായി തുടരുകയാണ്