തിരുവനന്തപുരത്ത് യുവാവിന്‍റെ കൊലപാതകം : 2 പേർ അറസ്റ്റില്‍ ; പ്രതികൾക്ക് ലഹരി മാഫിയയുമായി ബന്ധം

Jaihind Webdesk
Tuesday, June 29, 2021

തിരുവനന്തപുരം : തിരുവനന്തപുരത്തെ ടാക്സി ഡ്രൈവർ സമ്പത്തിന്റെ കൊലപാതകത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു.
സജാദ് , സനൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഐ.പി സി 302, 449 എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികൾക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.