കരിപ്പൂർ വിമാനത്താവളത്തിൽ 2 എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി

Jaihind Webdesk
Sunday, May 26, 2024

 

കൊച്ചി: കരിപ്പൂരിൽ നിന്നുള്ള 2 വിമാനങ്ങൾ റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസിന്‍റെ രണ്ട് വിമനങ്ങളാണ് റദ്ദാക്കിയത്. രാത്രി 8 . 25 ന് കരിപ്പൂരിൽ നിന്നും റിയാദിലേക്ക് പുറപെടേണ്ട വിമാനവും , രാത്രി 11 മണിക്ക് മസ്ക്കറ്റിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയതെന്ന് എയർ ഇന്ത്യാ അധികൃതർ അറിയിച്ചു. കാമ്പിൽ ക്രൂവിന്‍റെ കുറവ് മൂലമാണ് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് വിശദീകരണം.