സിഖ് വിരുദ്ധ കലാപം : സാം പിത്രോദയുടെ വിവാദ പരാമർശത്തെ നിഷേധിച്ച് രാഹുൽ ഗാന്ധി

സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചുള്ള സാം പിത്രോദയുടെ വിവാദ പരാമർശത്തെ നിഷേധിച്ച് രാഹുൽ ഗാന്ധി. സിഖ് കൂട്ടക്കൊല പരാമർശം കോൺഗ്രസ് നിലപാടല്ല . കൂട്ടക്കൊല വലിയ വേദനയുണ്ടാക്കിയ ദുരന്തമെന്നും രാഹുൽ പറഞ്ഞു.

84 സിഖ് കൂട്ടക്കൊല അനാവശ്യ ദുരന്തമായിരുന്നു. വലിയ വേദനയുണ്ടാക്കിയ ദുരന്തമായിരുന്നു, കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പിത്രോദ മാപ്പു പറയണമെന്നും ഇക്കാര്യം പിത്രോദയോട് നേരിട്ട് പറയുമെന്നും കോൺഗ്രസ് അധ്യക്ഷൻ വ്യക്തമാക്കി.

സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചുള്ള കോൺഗ്രസ് ഓവർസീസ് അധ്യക്ഷൻ സാം പിത്രോദയുടെ വിവാദ പരാമശത്തിൽ സാം പിത്രോദയുടേത് പാർട്ടി നിലപാടല്ലെന്നും അഭിപ്രായം തികച്ചും വ്യക്തിപരമാണെന്നും കോൺഗ്രസ് വ്യക്തമാക്കിയിരുന്നു . പരസ്യ പ്രസ്താവനകൾ നടത്തുമ്പോൾ നേതാക്കൾ കൂടുതൽ ശ്രദ്ധിക്കണമെന്നും കോൺഗ്രസ് മുന്നറിയിപ്പ് നൽകി.

1984 ലെ സിഖ് വിരുദ്ധ കലാപത്തിലെ ഇരകൾക്ക് നീതി ലഭ്യമാക്കാൻ കോൺഗ്രസ് നിരന്തരം പോരാടിയിട്ടുണ്ട്. സിഖ് വിരുദ്ധ കലാപത്തിലെ ഇരകൾക്ക് വേണ്ടിയുള്ള പോരാട്ടം ഇനിയും തുടരുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. സിഖ് കൂട്ടക്കൊലയ്‌ക്കൊപ്പം തന്നെ 2002 ലെ ഗുജറാത്ത് കൂട്ടക്കൊലയിലെ ഇരകൾക്കും നീതി ലഭിക്കേണ്ടതുണ്ടെന്നും കോൺഗ്രസ് പറഞ്ഞു. മതത്തിൻറെയും ജാതിയുടെയും പേരിലുള്ള എല്ലാ ആക്രമണങ്ങളെയും കോൺഗ്രസ് അപലപിച്ചു. പത്രക്കുറിപ്പിൽ വ്യക്തമാക്കി.

Comments (0)
Add Comment