ഇന്ന് 193 പേർക്ക് കൊവിഡ്; സമ്പർക്കത്തിലൂടെ 35 പേർക്ക് രോഗം

Jaihind News Bureau
Monday, July 6, 2020

 

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 193 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് മരണവും ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പ‍ർക്കത്തിലൂടെ 35 പേ‍ർക്കാണ് രോ​ഗം പക‍ർന്നത്. രോ​ഗം ബാധിച്ചവരിൽ 92 പേ‍ർ വിദേശത്ത് നിന്നും വന്നവരും 65 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. മഞ്ചേരി മെഡിക്കൽ കോളേജിൽ 82 വയസുള്ള മുഹമ്മദും കളമശേരി മെഡിക്കല്‍ കോളേജിൽ 62 വയസുള്ള യൂസഫ് സെയ്ഫുദ്ദീനുമാണ് മരിച്ചത്. ഇന്ന് 167 പേർ രോഗമുക്തി നേടി.

രോഗവ്യാപന സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരത്ത് ഇന്ന് രാവിലെ മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്.

രോഗം സ്ഥിരീകരിച്ചവരുടെ കണക്ക് ജില്ല തിരിച്ച്

മലപ്പുറം 35

കൊല്ലം 11

ആലപ്പുഴ 15

തൃശൂ‍ർ 14

കണ്ണൂ‍ർ 11

എറണാകുളം 25

തിരുവനന്തപുരം 7

പാലക്കാട് 8

കോട്ടയം 6

കോഴിക്കോട് 15

കാസ‍ർഗോഡ് 6

പത്തനംതിട്ട 26‌

ഇടുക്കി 6

വയനാട് 8

രോഗമുക്തരായവരുടെ കണക്ക് ജില്ല തിരിച്ച്

തിരുവനന്തപുരം 7

കൊല്ലം 10

പത്തനംതിട്ട 27

ആലപ്പുഴ 7

കോട്ടയം 11

എറണാകുളം 16

തൃശൂ‍ർ 16

പാലക്കാട് 33

മലപ്പുറം 13

കോഴിക്കോട് 5

കണ്ണൂ‍ർ 10

കാസ‍ർഗോഡ് 12

teevandi enkile ennodu para