കൊല്ലത്ത് ഭർതൃവീട്ടിൽ 19 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി; 5 മാസം മുമ്പായിരുന്നു വിവാഹം

കൊല്ലം: ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കുമ്മിൾ വട്ടതാമര മണ്ണൂർവിളാകത്ത് വീട്ടിൽ ജന്നത്ത് ആണ് മരിച്ചത്. 19 വയസ്സായിരുന്നു. ജന്നത്തിന്‍റെ  ഭർത്താവ് റാസിഫ് വിദേശത്താണ് .
അഞ്ചുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.  രണ്ടു മാസം മുൻപാണ് ഭർത്താവ് റാസിഫ് വിദേശത്ത് പോയത്. ഇന്നലെ രാത്രി രണ്ടുമണിയോടെയാണ് സംഭവം നടന്നത്. ജന്നത്തിനെ ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ റാസിഫ് വീട്ടില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ ജന്നത്തിനെ വിളിച്ചെങ്കിലും മുറിയില്‍ നിന്ന് പ്രതികരണമുണ്ടായില്ല. മുറിയുടെ ജനല്‍ ഇടിച്ചുതകര്‍ത്തതോടെയാണ് ജന്നത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.   കല്ലമ്പലം സ്വദേശിനിയാണ് ജന്നത്ത്.
കൊട്ടാരക്കര ഡിവൈഎസ്പി ജിഡി വിജയകുമാർ ഉൾപ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

Comments (0)
Add Comment