2015 മുതൽ 2019 വരെ ഉപേക്ഷിക്കപ്പെട്ടത് 187 കുട്ടികളെന്ന് ആരോഗ്യമന്ത്രി സഭയില്‍

Jaihind Webdesk
Friday, June 14, 2019

Abandoned-kids

വളർത്താൻ ആകാത്ത സാഹചര്യം മൂലം 2015 മുതലുള്ള മൂന്നു വർഷക്കാലയളവിൽ ഇടയിൽ 187 കുട്ടികളെ അമ്മമാർ ഉപേക്ഷിച്ചതായി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ നിയമസഭയെ രേഖാമൂലം അറിയിച്ചു. 77 കുട്ടികളെ അമ്മത്തൊട്ടിലിൽ നിന്നും ലഭിച്ചതായും, 1200 ദമ്പതിമാർ കുട്ടികളെ ദത്തു നൽകണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകി കാത്തിരിക്കുകയാണെന്നും സാമൂഹ്യക്ഷേമ മന്ത്രി കെ കെ ശൈലജ ടീച്ചർ നിയമസഭയെ അറിയിച്ചു

കെ.ജെ. മാക്സി എൽ.എ.എയുടെ ചോദ്യത്തിനാണ് ആരോഗ്യ മന്ത്രി രേഖാമൂലം മറുപടി നൽകിയത്. വളർത്താനാകാതെ ഉപേക്ഷിച്ച 187 കുട്ടികളിൽ 95 പേർ ആൺകുട്ടികളും 92 പേർ പെൺകുട്ടികളുമാണ്.

2016 മുതൽ 2019 വരെയുള്ള കാലയളവിൽ ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ പരിശോധനകളിൽ 500 ഓഫീസുകളിൽ നിന്നായി 55.58 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തി ഇതിൽ മൂന്ന് കോടി 35 ലക്ഷം രൂപ സർക്കാരിലേക്ക് തിരികെ ലഭിക്കുകയും 17 ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടികൾ സ്വീകരിക്കുകയും ചെയ്തതായി ധനകാര്യമന്ത്രി തോമസ് ഐസക് സഭയെ അറിയിച്ചു. പ്രവാസി ചിട്ടിയിൽ 29681 പേർ ഇതുവരെ രജിസ്റ്റർ ചെയ്തതായും 6680 പേർ വരിക്കാർ ആയതായും 210 ചിട്ടികൾ ആരംഭിച്ചതായും ഐസക്ക് നിയമസഭയെ രേഖ മൂലം അറിയിച്ചു. ഖരമാലിന്യ സംസ്കരണം പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ മാലിന്യം സംസ്കരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന കേന്ദ്രീകൃത വേസ്റ്റ് ടു എനർജി പ്ലാൻറ് സ്ഥാപിക്കാൻ നയപരമായ തീരുമാനം എടുത്തതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീൻ പറഞ്ഞു. തിരുവനന്തപുരം പെരിങ്ങമല കൊച്ചി ബ്രഹ്മപുരം, കൊല്ലം കൂരീപുഴ, ഇടുക്കി മൂന്നാർ, മലപ്പുറം പാണക്കാട്,പാലക്കാട് കഞ്ചിക്കോട് , കോഴിക്കോട് ഞെളിയൻ പറമ്പ്, തൃശൂർ ലാലൂർ, കണ്ണൂർ ചേലാറ എന്നീ വിടങ്ങളിലാണ് പ്ലാന്റ് വരുന്നത്.