സൗദി അറേബ്യയില്‍ 17 പേര്‍ക്ക് കൂടി കൊറോണ : രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 62

Jaihind News Bureau
Friday, March 13, 2020

റിയാദ് : സൗദി അറേബ്യയില്‍ 17 പേര്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 62 ആയി.

റിയാദിലാണ് പുതുതായി രണ്ട് രോഗബാധ. കൊറോണ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഒരാളേയും തുര്‍ക്കി വഴി പോര്‍ച്ചുഗലില്‍നിന്നെത്തിയ ഒരാളേയും റിയാദില്‍ ഐസൊലേഷനിലാക്കി.

ഒമാന്‍ വഴി ഇറാനില്‍നിന്നെത്തിയ സ്ത്രീയെ അല്‍ഹസ ആശുപ്രതിയിലെ ഐസൊലേഷന്‍ വാര്‍ഡിലാക്കി. ലെബനാന്‍ വഴി തുര്‍ക്കിയില്‍നിന്നെത്തിയ മറ്റൊരു സ്ത്രീയെ ജിദ്ദയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അഞ്ച് ദിവസം ലെബനോനിലും ആറു ദിവസം തുര്‍ക്കിയിലും കഴിഞ്ഞിരുന്നു.

ഇറാഖില്‍ നിന്നെത്തിയ രണ്ട് സ്ത്രീകള്‍ക്ക് ഖത്തിഫീല്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ച ബാക്കി 11 പേര്‍ മക്കയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച ഈജിപ്തുകാരനുമായി ഇടപഴകിയവരാണ്.  ഇവരേയും മക്കയില്‍ ക്വാറന്‍റൈന്‍ വാര്‍ഡിലാക്കി.

teevandi enkile ennodu para