പാളം മുറിച്ചു കടക്കുന്നതിനിടെ അപകടം; 17 പശുക്കള്‍ ചത്തു

Jaihind News Bureau
Saturday, April 12, 2025

പാലക്കാട് മീങ്കരയ്ക്ക് സമീപം ട്രെയിന്‍ ഇടിച്ച് പശുക്കള്‍ കൂട്ടത്തോടെ ചത്തു. പാളം മുറിച്ചു കടക്കുന്നതിനിടെയാണ് പശുക്കളെ ട്രെയിന്‍ ഇടിച്ചത്. 17 പശുക്കളാണ് ചത്തത്. പശുക്കളെ പ്രദേശത്ത് മേയാന്‍ വിട്ടതായിരുന്നു. ഇടിച്ചതിനു ശേഷമാണ് ട്രെയിന്‍ നിര്‍ത്താന്‍ സാധിച്ചത്. ശരീരങ്ങള്‍ ചതഞ്ഞരഞ്ഞ നിലയില്‍ ആയിരുന്നു കാണപ്പെട്ടത്.

പശുക്കള്‍ പാളം മുറിച്ചു കടക്കുമ്പോള്‍ അതിവേഗം ട്രെയിന്‍ കടന്നു വരികയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പശുക്കള്‍ തെറിച്ചു വീഴുകയും ചിലത് വണ്ടിക്കടിയില്‍ പെടുകയും ചെയ്തുവെന്നാണ് വിവരം.