കേരളത്തിന്റെ ‘ലീഡർ’ ഓർമ്മയായിട്ട് 15 വർഷം; സംസ്ഥാനവ്യാപകമായി കോൺഗ്രസ് അനുസ്മരണ പരിപാടികൾ

Jaihind News Bureau
Tuesday, December 23, 2025

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരൻ അന്തരിച്ചിട്ട് ഇന്ന് പതിനഞ്ച് വർഷം തികയുന്നു. കേരള രാഷ്ട്രീയത്തിൽ ‘ലീഡർ’ എന്ന വാക്കിന് അർത്ഥം നൽകിയ ആ രാഷ്ട്രീയ ചാണക്യന്റെ പതിനഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. പതിനഞ്ചാണ്ട് പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ ഭരണമികവും ജനകീയ ഇടപെടലുകളും ഇന്നും സജീവമായി ചർച്ച ചെയ്യപ്പെടുന്നു എന്നതിന്റെ തെളിവാണ് ഓരോ വർഷവും കൂടുന്ന ജനപങ്കാളിത്തം.

തിരുവനന്തപുരത്ത് കെ.പി.സി.സി ആസ്ഥാനത്തും കനകക്കുന്നിലെ ലീഡറുടെ പ്രതിമയിലും വിപുലമായ പുഷ്പാർച്ചന ചടങ്ങുകൾ നടന്നു. കെ.പി.സി.സിയിൽ നടന്ന ചടങ്ങിൽ പ്രമുഖ നേതാക്കൾ സംബന്ധിച്ചു. കനകക്കുന്നിലെ പ്രതിമയിൽ നടന്ന അനുസ്മരണത്തിൽ ലീഡറുടെ മകനും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. മുരളീധരൻ, ഡി.സി.സി അധ്യക്ഷൻ  എൻ. ശക്തൻ  ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള കരുണാകരന്റെ പ്രവർത്തനശൈലി നേതാക്കൾ അനുസ്മരിച്ചു.

മുൻ മുഖ്യമന്ത്രി ലീഡർ കെ കരുണാകരനെ അനുസ്മരിച്ച് കൊല്ലം ഡിസിസി. ലീഡറുടെ 15-ാം ചരമവാർഷികദിനത്തിൽ ഡിസിസിയിൽ പുഷ്പാർച്ചനയും അനുസ്മരണവും ചടങ്ങുകളും സംഘടിപ്പിച്ചു. ഡിസിസി പ്രസിഡൻ്റ് പി.രാജേന്ദ്രപ്രസാദ് ഡിസിസി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

കോഴിക്കോട്  ഡിസിസിയുടെ നേതൃത്വത്തിൽ ലീഡർ കെ. കരുണാകരൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. പുഷ്പാർച്ചനക്ക് ശേഷം അഡ്വ: രാജൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡിസിസി പ്രസിഡൻ്റ് പ്രവീൺ കുമാർ അദ്ധ്യക്ഷവഹിച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണം എം.കെ രാഘവൻ mp നിർവ്വഹിച്ചു. പി.എം നിയാസ്. യുഡിഎഫ് ചെയർമാൻ ബാലനാരായണൻ കെ.സി അബു, കെ.ബാബു എന്നിവർ പങ്കെടുത്തു.

കണ്ണൂർ ഡി.സി.സി ആസ്ഥാനത്തും ലീഡർക്ക് അർഹമായ രീതിയിൽ പ്രണാമമർപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. മുൻ എം.എൽ.എ എ.ഡി. മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തി. കേരളത്തിന്റെ വികസനത്തിന് അടിത്തറ പാകിയ ഭരണാധികാരിയായിരുന്നു കെ. കരുണാകരനെന്നും അദ്ദേഹത്തിന്റെ അസാന്നിധ്യം കേരള രാഷ്ട്രീയത്തിൽ എന്നും പ്രകടമാണെന്നും നേതാക്കൾ പ്രസംഗത്തിൽ വ്യക്തമാക്കി.