മൂടൽമഞ്ഞ് : ദുബായിൽ സ്കൂൾ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 15 കുട്ടികൾക്ക് പരുക്ക് ,വൻ ഗതാഗതക്കുരുക്ക്

Elvis Chummar
Monday, September 9, 2019

ദുബായ്: മലയാളി ഉടമസ്ഥതയിലുള്ള പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പിന്‍റെ സ്കൂൾ ബസ് അപകടത്തിൽപെട്ടു. ടാങ്കറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. 15 കുട്ടികൾക്ക് സംഭവത്തിൽ പരുക്കേറ്റതായി രക്ഷിതാക്കൾ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു . ഇന്ന് രാവിലെയാണ് സംഭവം. കനത്തമൂടൽമഞ്ഞാണ് അപകട കാരണമെന്ന് അറിയുന്നു. ഇതോടെ രാവിലെ ശക്തമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.