സംസ്ഥാനത്ത് 15 പേർക്ക് കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം 64 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് 15 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാസർകോട് 5, എറണാകുളം 2, മലപ്പുറം 2, കോഴിക്കോട് 2 കണ്ണൂർ 4 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 64 ആയി.  59,295 പേർ നിരീക്ഷണത്തിലുണ്ട്. ഇവരിൽ 58981 പേർ വീടുകളിലും 314 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.

രോഗലക്ഷണങ്ങള്‍ ഉള്ള 4035 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 2744 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

 

Comments (0)
Add Comment