ദുബായില്‍ ബസ് അപകടത്തില്‍ പെട്ടു; 15 മരണം. മലയാളികള്‍ ഉള്ളതായി സംശയം

Thursday, June 6, 2019

ദുബായില്‍ ബസ് അപകടത്തില്‍ പെട്ട് 15 പേര്‍ മരിച്ചു. മലയാളികള്‍ ഉള്‍പ്പെട്ടിട്ടോണ്ടോ എന്ന് സംശയം. 31 യാത്രക്കാരുമായി ഒമാനില്‍ നിന്ന് വരികയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ പോയി തിരികെ വരുന്നവരായിരുന്നു ബസില്‍. അഞ്ച് പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് സൂചന.
വ്യാഴാഴ്ച്ച വൈകുന്നേരം 5.40ഓടെയാണ് ഷേയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് റോഡില്‍ അല്‍ റാഷിദിയ എക്‌സ്റ്റിന് സമീപം അപകടം സംഭവിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കപ്പെടുന്നു. പരിക്കേറ്റവരെ റാഷിദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.