തിരുവനന്തപുരം കഴക്കൂട്ടത്ത് അസം സ്വദേശിയായ പതിമൂന്നുകാരിയെ കാണാതായി; അന്വേഷണം

Jaihind Webdesk
Tuesday, August 20, 2024

 

തിരുവനന്തപുരം: കഴക്കൂട്ടത്ത് 13 വയസുകാരിയെ കാണാതായി. അസം സ്വദേശിയും നിലവിൽ കഴക്കൂട്ടത്ത് താമസിക്കുന്ന അൻവർ ഹുസൈന്‍റെ മകൾ തസ്മീൻ ബീഗത്തെ ആണ് കഴക്കൂട്ടത്തെ വാടകവീട്ടിൽ നിന്ന് കാണാതായത്. അയൽ വീട്ടിലെ കുട്ടികളുമായി വഴക്ക് ഉണ്ടാക്കിയതിന് കുട്ടിയെ അമ്മ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ കാണാതായത്. അസമീസ് ഭാഷ മാത്രമാണ് കുട്ടിക്ക് വശമുള്ളത്. സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാർ കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.