കോട്ടയത്ത് 13കാരിയെ അഞ്ചുപേർ ചേർന്ന് പീഡിപ്പിച്ചു

Jaihind Webdesk
Monday, October 28, 2019

കോട്ടയത്ത് 13 വയസുകാരി പീഡനത്തിനിരയായതായി പരാതി. അഞ്ച് പേർ ചേർന്ന് രണ്ട് വർഷമായി പീഡിപ്പിച്ചെന്നാണ് കേസ്. കിടങ്ങൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പരാതിയുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദേവസ്യ, റെജി, ജോബി, നാഗപ്പൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്ത്. മറ്റൊരു പ്രതി ബെന്നി ഒളിവിലാണ്. സംഭവത്തിൽ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. ജില്ലാ പോലീസ് മേധാവിക്കാണ് പരാതി ലഭിച്ചത്. വാളയാർ സഹോദരിമാരുടെ കേസ് വിവാദമായിരിക്കെയാണ് കോട്ടയത്തും 13കാരി രണ്ട് വർഷമായി പീഡനത്തിനിരയാകുകയാണെന്ന വാർത്തകൾ പുറത്തുവരുന്നത്.