കശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 12 മരണം ; നിരവധി പേർക്ക് പരിക്ക്

Jaihind Webdesk
Saturday, January 1, 2022

ശ്രീനഗർ: കത്രയിലെ മാതാ വൈഷ്‌ണോ ദേവിക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 12 തീ‌‌ർത്ഥാടകർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. ശനിയാഴ്‌ച പുലർച്ചെയാണ് സംഭവമുണ്ടായതെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു.

12 പേരുടെ മരണം സ്ഥിരീകരിച്ചതായുമാണ് ബ്ളോക്ക് മെഡിക്കൽ ഓഫീസർ അറിയിച്ചു.  പൊലീസ് ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. ജീവന്‍ നഷ്ടപ്പെട്ടവരുടെ  ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയിൽ നിന്നും രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർ‌ക്ക് 50,000 രൂപയും നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. മരണമടഞ്ഞവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുമെന്ന് ജമ്മു കാശ്‌മീർ ലഫ്.ഗവർണർ മനോജ് സിൻഹ അറിയിച്ചു. പരിക്കേറ്റവർക്ക് 2 ലക്ഷം വീതം നൽകുമെന്നും അദ്ദേഹം പറഞ്ഞു.