കര്‍ണാടകയില്‍ ക്ഷേത്രത്തില്‍ ഭക്ഷ്യവിഷബാധ: 11 മരണം; 80 പേര്‍ ആശുപത്രിയില്‍

Friday, December 14, 2018

മൈസൂരു: കര്‍ണാടകയിലെ ക്ഷേത്രത്തില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് പതിനൊന്നുപേര്‍ മരിച്ചു. മൈസൂരുവിലെ ചാമരാജ നഗറിലെ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവരാണ് മരിച്ചത്. എണ്‍പതുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ എട്ടുപേരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
15 വയസ്സുള്ള പെണ്‍കുട്ടിയും മരിച്ചവരിലുണ്ട്.

ഹനൂര്‍ താലൂക്കിലെ സുല്‍വാടി കിച്ചുഗുട്ടി മാരമ്മ ക്ഷേത്രത്തിലാണ് സംഭവം. രാവിലെ പത്തരയോടെ ക്ഷേത്രത്തില്‍ നിന്ന് വിതരണം ചെയ്ത പ്രസാദ കഴിച്ചവര്‍ അവശനിലയിലാവുകയായിരുന്നു. പ്രസാദത്തില്‍ വിഷം കലര്‍ന്നിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരങ്ങള്‍. ക്ഷേത്ര പരിസരത്തില്‍ നിന്ന് അറുപകതോളം കാക്കകളെ ചത്ത നിലയില്‍ കണ്ടെത്തി.