ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ. കേരളമുള്‍പ്പെടെ 12 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 115 മണ്ഡലങ്ങളിലാണ് മൂന്നാംഘട്ടത്തില്‍ വോട്ടെടുപ്പ്.
ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ മണ്ഡലങ്ങൾ ജനവിധി തേടുക. ഗുജറാത്തിലെ 26 സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും. കർണാടക, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളും നാളെ പോളിംഗ്ബൂത്തിലേക്ക് നീങ്ങും. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് നാളെയോടെ പൂർത്തിയാകും.
12 സംസ്ഥാനങ്ങളിലും ദാമന്‍ ദിയു, ദാദ്ര നാഗര്‍ഹവേലി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 115 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ്. അസ്സമില്‍ 4 സീറ്റുകളിലും കര്‍ണാടകയില്‍ 14 സീറ്റുകളിലും കൂടി നാളെ വോട്ടെടുപ്പ് നടക്കുന്നതോടെ സംസ്ഥാനത്ത് പോളിങ് പൂര്‍ത്തിയാകും. ഗുജറാത്തില്‍ 26 സീറ്റുകളിലും ഒറ്റഘട്ടമായി പോളിങ് പൂര്‍ത്തിയാകും. ഉത്തര്‍പ്രദേശില്‍ 10ഉം, ബംഗാളിലും ബിഹാറിലും അഞ്ചും മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പിനുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്. പോളിങ് സാമഗ്രികള്‍ ഇന്ന് വൈകിട്ടോടെ പോളിങ് കേന്ദ്രങ്ങളിലെത്തിക്കും. പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്ര സേനയെ അടക്കം വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.