കുവൈത്തില്‍ 112 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ ; 79 പേരും ഇന്ത്യക്കാര്‍

കുവൈത്ത് : കുവൈത്തില്‍ ബുധനാഴ്ച 112 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 79 പേരും ഇന്ത്യക്കാരാണ്. ഇതോടെ, കുവൈത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം 855 ആയി വര്‍ധിച്ചു.  111 പേര്‍ രോഗമുക്തരായി. 743 പേര്‍ ചികിത്സയില്‍ കഴിയുകയാണെന്നും അധികൃതര്‍ പറഞ്ഞു.

KuwaitcoronaCovid 19
Comments (0)
Add Comment