ഗുജറാത്ത് തീരത്ത് 11 പാകിസ്ഥാൻ ബോട്ടുകൾ പിടികൂടി; പാക് സ്വദേശികള്‍ക്കായി തെരച്ചില്‍

 

അഹമ്മദാബാദ്: ഗുജറാത്തിലെ കച്ചിയിൽ സമുദ്രാതിർത്തിയിൽ നിന്ന് 11 പാകിസ്ഥാൻ ബോട്ടുകൾ പിടികൂടി. അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്) ബുധനാഴ്ച രാത്രിയിൽ നടത്തിയ പരിശോധനയിലാണ് പാക് ബോട്ടുകൾ പിടിച്ചെടുത്തത്. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് ഒളിഞ്ഞിരിക്കുന്ന പാക് സ്വദേശികൾക്കായി തെരച്ചിൽ തുടരുകയാണ്.

ഗുജറാത്തിലെ കച്ച് ജില്ലയിലെ ഹരാമിനല്ല മേഖലയിൽ പാകിസ്ഥാൻ മത്സ്യബന്ധന ബോട്ടുകളും മത്സ്യത്തൊഴിലാളികളും നുഴഞ്ഞുകയറിയിതായി ബിഎസ്എഫിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 11 ബോട്ടുകൾ പിടിച്ചെടുത്തത്.  ഒളിഞ്ഞിരിക്കുന്നവരെ കണ്ടെത്താനായി 300 ചതുരശ്ര കിലോ മീറ്ററിൽ ബിഎസ്എഫ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. വ്യോമ സേനയുടെ ഹെലികോപ്ടറുകളിലായി മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തുന്നത്.

Comments (0)
Add Comment