ഭോപ്പാലില്‍ ബോട്ടു മുങ്ങി 11 മരണം; 2 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു; 6 പേര്‍ രക്ഷപ്പെട്ടു

Jaihind News Bureau
Friday, September 13, 2019

ഭോപ്പാലില്‍ ബോട്ടപകടത്തിൽ 11 മരണം. ഭോപ്പാലിലെ ഖടൽപ്പുരഘട്ടിലെ തടാകത്തില്‍ ഗണപതി വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെയായിരുന്നു അപകടം. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. പിപ്ലാനി സ്വദേശികളാണ് മരിച്ചത്.

രണ്ട് ബോട്ടുകളിലായി 19 പേരാണ് നിമജ്ജനച്ചടങ്ങുകള്‍ക്കായി എത്തിയത്. പുലര്‍ച്ചെ 4.40ഓടെയായിരുന്നു അപകടം. നിമജ്ജനം കഴിഞ്ഞയുടനെയാണ് ഇരുബോട്ടുകളും മറിഞ്ഞത്. 6 പേരെ സുരക്ഷിതരായി  കരയ്ക്കെത്തിച്ചു. ഇനിയും രണ്ട് പേരെ കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം വീതം ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അപകടമുണ്ടാകാൻ ഇടയായ സാഹചര്യം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

teevandi enkile ennodu para