മുംബൈ : മലാഡില്‍ ഇരുനിലകെട്ടിടം തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണം 11 ആയി. മരിച്ചവരില്‍ എട്ടുപേർ കുട്ടികളാണ്. പതിനഞ്ചുപേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം. അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നതായാണ് സംശയം. അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.