106 ദിവസത്തെ ജയിൽവാസം തന്നെ കൂടുതൽ കരുത്താനാക്കിയെന്ന് പി ചിദംബരം. കേസിനെ കുറിച്ച് പ്രതികരിക്കരുതെന്ന സുപ്രീംകോടതി ഉത്തരവ് പാലിക്കുന്നു. 106 ദിവസം ജയിലിൽ കഴിഞ്ഞ ഇന്നലെ സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അപ്പോഴും ഓഗസ്റ് നാല് മുതൽ തടവറയിൽ കഴിയുന്ന കശ്മീർ ജനതയെ ആണ് ഓർക്കുന്നത്. പ്രത്യേകിച്ച് ഒരു കുറ്റവും ചുമത്താതെ തടങ്കലിൽ കഴിയുന്ന രാഷ്ട്രീയ നേതാക്കളെ കുറിച്ചാണ്. അവരുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടണമെന്നും ചിദംബരം പറഞ്ഞു.
രാജ്യത്തെ ജനങ്ങളെ ദരിദ്രത്തിലേക്ക് തള്ളി വിടുകയാണ് സർക്കാർ. മാന്ദ്യം സാമ്പത്തിക വ്യവസ്ഥയിൽ ഉണ്ടാകുന്ന പ്രക്രിയ എന്നാണ് സർക്കാർ പറയുന്നത്. എല്ലാ സീസണിലും വരുന്നതാണെന്ന് പറയാത്തത് ഭാഗ്യമെന്നും പരിഹാസരൂപേണ അദ്ദേഹം പറഞ്ഞു. വ്യവസായികള്‍ സർക്കാരിനെതിരെ സംസാരിക്കാൻ ഭയപെടുകയാണ്. മാധ്യമങ്ങളും ഭയത്തിന്റെ പിടിയിലാണ്. ജനങ്ങൾ നിങ്ങളുടെ പത്രങ്ങൾ വാങ്ങുകയും ചാനൽ സബ്സ്ക്രൈബ് ചെയുകയും ചെയ്യുന്നത് സത്യം അറിയുന്നതിനാണ്.