വിദ്വേഷ രാഷ്ട്രീയത്തിന്‍റെ കേന്ദ്രമാക്കി യുപിയെ മാറ്റി ; യോഗി സര്‍ക്കാരിന്‍റെ ഓര്‍ഡിനന്‍സിനെതിരെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരും

 

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ യോഗി ആതിഥ്യനാഥ് സര്‍ക്കാര്‍ കൊണ്ടുവന്ന നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സിനെതിരെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരും. ഓര്‍ഡിനന്‍സ് സംസ്ഥാനത്തിനെ വിദ്വേഷ രാഷ്ട്രീയത്തിന്‍റെയും വിഭാഗീയതയുടെയും മതഭ്രാന്തിന്‍റെയും കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണെന്ന് 104 മുന്‍ ഐഎഎസ് ഓഫീസര്‍മാര്‍ ഒപ്പിട്ട കത്തില്‍ ആരോപിച്ചു. നിയമവിരുദ്ധമായ ഓര്‍ഡിന്‍സ് ഉടന്‍ പിന്‍വലിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മുസ്ലീം യുവാക്കള്‍ക്കെതിരെയും സ്വന്തമായും സ്വതന്ത്രമായം വഴി തിരഞ്ഞെടുക്കാന്‍ ധൈര്യപ്പെടുന്ന സ്ത്രീകള്‍ക്കെതിരെയും പ്രയോഗിക്കുന്നതിനുള്ള ഒരു വടിയായാണ് പുതിയ ഓര്‍ഡിനന്‍സ് ഉപയോഗിക്കപ്പെടുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, മുഖ്യമന്ത്രി ആദിത്യനാഥ് അടക്കം എല്ലാ രാഷ്ട്രീയക്കാരും ഇന്ത്യന്‍ ഭരണഘടന വീണ്ടും വായിച്ചുപഠിക്കണമെന്നും കത്തില്‍ പറയുന്നു. മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍, മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു, പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവ്ടി.കെ.എ നായര്‍ എന്നിവരടക്കമുള്ള പ്രമുഖര്‍ കത്തില്‍ ഒപ്പിട്ടിട്ടുണ്ട്.

Comments (0)
Add Comment