
അഴിമതിയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയ തിരുവനന്തപുരം നഗരസഭയിലെ ഇടത് ദുര്‍ഭരണത്തെ തെരുവില്‍ വിചാരണ ചെയ്ത് കെ മുരളീധരന്‍ നയിച്ച ജനകീയ വിചാരണ യാത്ര കുറ്റപത്ര സമര്‍പ്പണത്തോടെ സമാപിച്ചു. ജനങ്ങള്‍ കേരളത്തില്‍ ഒരു രാഷ്ട്രീയ മാറ്റം ആഗ്രഹിക്കകയാണെന്നും അതിന്റെ നാന്ദി കുറിക്കലാകും പഞ്ചായത്ത് തിരഞ്ഞെടുപ്പെന്ന് കുറ്റപത്ര സമര്‍പ്പണം ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതിയുടെയും പിടിപ്പുകേടിന്റേയും പര്യായമായി നഗരസഭ മാറിയെന്ന് കെ.മുരളീധരനും കുറ്റപ്പെടുത്തി.
അഴിമതിയില്‍ മുങ്ങികുളിച്ച തിരുവനന്തപുരം നഗരസഭയിലെ ഇടതു ദുര്‍ ഭരണത്തെ തെരുവില്‍ വിചാരണ ചെയ്ത് കെ.മുരളീധരന്‍ നയിച്ച ജനകീയ വിചാരണയാത്ര യുഡിഎഫ് ക്യാമ്പിന് പ്രചരണ രംഗത്ത് വര്‍ദ്ധിത വീര്യമാണ് പകര്‍ന്നത്. തിരുവനന്തപുരം നഗരസഭ പിടിക്കുവാന്‍ യുഡിഎഫ് ഇക്കുറി കളത്തില്‍ ഇറക്കിയ 101 സ്ഥാനാര്‍ത്ഥികളെയും അണിനിരത്തിയ കുറ്റവിചാരണാ റാലിയോടെയാണ് യാത്ര സമാപിച്ചത്. ആശാന്‍ സ്‌ക്വയറില്‍ നിന്നും നഗരസഭയിലേക്ക് നടന്ന റാലിയില്‍ നൂറ് കണക്കിന് പ്രവര്‍ത്തകരും നേതാക്കളും അണിനിരന്നു.
തുടര്‍ന്ന് കോര്‍പ്പറേഷനു മുന്നില്‍ ഇടതു ദുര്‍ഭരണത്തിനെതിരെയുള്ള കുറ്റപ്രത്രം സമര്‍പ്പിച്ചു കൊണ്ടു നടന്ന സമ്മേളനം പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ കേരളത്തില്‍ ഒരു രാഷ്ട്രീയ മാറ്റം ആഗ്രഹിക്കകയാണെന്നും അതിന്റെ നാന്ദി കുറിക്കലാകും പഞ്ചായത്ത് തിരഞ്ഞെടുപ്പെന്നദ്ദേഹം പറഞ്ഞു.
അഴിമതിയുടെയും പിടുപ്പ് കേടിന്റേയും പര്യായമായി നഗരസഭ മാറിയെന്ന് ജാഥക്യാപ്റ്റന്‍ കെ.മുരളീധരന്‍ കുറ്റപ്പെടുത്തി. ഇക്കുറി നഗരസഭ യുഡിഎഫ് പിടിക്കുമെന്നദ്ദേഹം പറഞ്ഞു.
യോഗത്തില്‍ സംസാരിച്ച പിസി വിഷ്ണുനാഥ് എംഎല്‍എയും ജാഥ വൈസ് ക്യാപ്റ്റന്‍ ശബരീനാഥനും നഗരവികസനത്തെ പിന്നോട്ടടിച്ച ഇടതു ദുര്‍ഭരണത്തെ കടന്നാക്രമിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പ് തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കളം നിറഞ്ഞ യുഡിഎഫ് ക്യാമ്പിന് യാത്ര വലിയൊരാവേശമാണ് പകര്‍ന്നത്. യുവത്വവും പരിചയസമ്പന്നതയും ജനസമ്മതിയും മാനദണ്ഡമാക്കി കളത്തിലിറക്കിയ മികവുറ്റ സ്ഥാനാര്‍ത്ഥികളുമായി പ്രചരണത്തില്‍ ഏറെ മുന്നിലെത്തിയ യുഡിഎഫ് ഇക്കുറി നഗരസഭ ഭരണം തിരിച്ചുപിടിക്കാന്‍ ആകുമെന്ന ആത്മവിശ്വാസത്തിലാണ്.