ഒന്നും ശരിയാവാത്ത ആയിരം ദിനങ്ങൾ : അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് പൂജ്യം മാർക്ക്

ആയിരം ദിവസം പൂർത്തിയാക്കുന്ന ഇടതു സർക്കാരിന് അടിസ്ഥാന സൗകര്യങ്ങളുടെ വികസന രംഗത്ത് മാർക്കിട്ടാൽ പൂജ്യം മാർക്ക് മാത്രമായിരിക്കും ലഭിക്കുക.ഈ മേഖലയിൽ പുതിയതായി ഒരു പദ്ധതിയും ആരംഭിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. മുൻ സർക്കാർ തുടങ്ങി വച്ച പദ്ധതികൾ ഫലപ്രദമായി മുന്നോട്ട് കൊണ്ട് പോകുന്നതിലും സർക്കാർ പരാജയമാണ്. പൊതുമാരാമത്ത് മന്ത്രിയുടെ പ്രവർത്തനം വാചകമടിയിൽ ഒതുങ്ങുന്നു.

2016 ജനുവരിയിൽ കരമന കളിയിക്കാവിള ആറുവരിപ്പാതയുടെ ഒന്നാം ഘട്ടം പ്രാപഞ്ചമ്പലം വരെ യുഡിഎഫ് കാലത്ത് പൂർത്തിയായി.ഇതിന്‍റെ ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് നിർവഹിച്ചത്. ഒന്നാം ഘട്ടത്തിന്‍റെ ഉദ്ഘാടന ദിവസം തന്നെ ദേശിയ പാതയുടെ രണ്ടാം ഘട്ട വികസനത്തിനുള്ള അലൈമെന്‍റും, 50 കോടി രൂപയും ഉൾപ്പെടെ ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. തുടർന്ന് അധികാരത്തിലെത്തിയ പിണറായി സർക്കാർ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനം ഇതുവരെ ആരംഭിച്ചിട്ടില്ല.

ഈ വർഷം ജനുവരിയിൽ ദേശീയപാതയുടെ രണ്ടാംഘട്ട നിർമാണപ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാം തവണയും ഉദ്ഘാടനം ചെയ്തത്, തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തിയ വെറും പ്രഹസനം മാത്രമാണെന്നത് വ്യക്തമാണ്.യുഡിഎഫ് കാലത്ത് അനുവദിച്ച 50 കോടിയും 2017ൽ അനുവദിച്ച 300 കോടിയുമുൾപ്പെടെ 350 കോടി രൂപയാണ് രണ്ടാം ഘട്ട വികസനത്തിനായി പൊതു ഖജനാവിൽ നിന്ന അനുവദിച്ച ആകെ തുക. അടിസ്ഥാന സൗകര്യ വികസനം പോലും നടപ്പാക്കാതെയാണ് പിണറായി സർക്കാർ ആഘോഷ പരിപാടികൾക്കായി കോടികൾ മുടക്കുന്നത്.

അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്ക് കരമന കളിയിക്കാവിള ദേശീയപാത വികസന സ്തംഭനം ഒരു ഉദാഹരണം മാത്രം. ഇതു പോലെ നിരവധി വികസന പദ്ധതികളാണ് സംസ്ഥാനത്ത് ഇഴഞ്ഞു നീങ്ങുന്നത്.

https://youtu.be/Gj3S6aOKw7I

pinarayi vijayanldf government
Comments (0)
Add Comment