മധ്യപ്രദേശിലെ ആശുപത്രിയില്‍ വന്‍ അഗ്നിബാധ; 10 പേര്‍ക്ക് ദാരുണാന്ത്യം, 9 പേരുടെ നില ഗുരുതരം | VIDEO

Jaihind Webdesk
Monday, August 1, 2022

ഭോപ്പാല്‍: മധ്യപ്രദേശിലെ ജബൽപൂരിൽ സ്വകാര്യ ആശുപത്രിയിലുണ്ടായ അഗ്നിബാധയില്‍ 10 പേർ വെന്ത് മരിച്ചു. ജബൽപുരിലെ ദാമോ നാകയിലെ ന്യൂ ലൈഫ് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്.

അഗ്നിബാധയില്‍ പത്തുപേർ വെന്തു മരിച്ചതായാണ് റിപ്പോർട്ടുകള്‍. 9 പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ട് ആണോയെന്ന് സംശയിക്കുന്നുണ്ട്.  നിരവധി പേർ ആശുപത്രിക്കകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.  മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.