ഭോപ്പാല്‍: മധ്യപ്രദേശിലെ ജബൽപൂരിൽ സ്വകാര്യ ആശുപത്രിയിലുണ്ടായ അഗ്നിബാധയില്‍ 10 പേർ വെന്ത് മരിച്ചു. ജബൽപുരിലെ ദാമോ നാകയിലെ ന്യൂ ലൈഫ് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്.
അഗ്നിബാധയില്‍ പത്തുപേർ വെന്തു മരിച്ചതായാണ് റിപ്പോർട്ടുകള്‍. 9 പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ട് ആണോയെന്ന് സംശയിക്കുന്നുണ്ട്. നിരവധി പേർ ആശുപത്രിക്കകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Major inferno at Mahdya Pradesh's Jabalpur's New Life Hospital
Several trapped, many feared dead. @TheQuint @QuintHindi pic.twitter.com/84wVTb3pcL— Vishnukant (@vishnukant_7) August 1, 2022