യുഎഇയിൽ കൊവിഡ് മൂലം ഒരു ദിനം 10 പേർ മരണം ; ഏറ്റവും ഉയർന്ന മരണനിരക്ക്

Jaihind News Bureau
Friday, January 22, 2021

 

ദുബായ്: യു.എ.ഇയിൽ ഒരു ദിനം കൊവിഡ് മൂലം 10 പേർ മരിച്ചു. ഇക്കഴിഞ്ഞ 11 മാസത്തെ ഏറ്റവും വലിയ മരണ നിരക്കാണിത്. യു.എ.ഇയിൽ ഇത് ആദ്യമായാണ് മരണനിരക്ക് രണ്ടക്കം കടക്കുന്നത്.

ഇതോടെ ആകെ മരണം 776 ആയി വർധിച്ചു. വെള്ളിയാഴ്ച 3,552 പേരിൽ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികൾ 2,70,000 കവിഞ്ഞു. അതേസമയം 3945 പേർക്ക് രോഗമുക്തി ഉണ്ടായി. രാജ്യത്ത് ആകെ രോഗികളായി ചികിത്സയിൽ കഴിയുന്നവർ 26,767 ആണ്.