കരിപ്പൂരില്‍ വീണ്ടും സ്വർണ്ണം പിടികൂടി; ഒരു കിലോ സ്വർണ്ണവുമായി രണ്ട് പേർ പിടിയില്‍

 

മലപ്പുറം : കരിപ്പൂരിൽ പോലീസ് വീണ്ടും സ്വർണ്ണം പിടികൂടി. ഒരു കിലോ സ്വർണ്ണമാണ് പിടികൂടിയത്. ഗുളിക രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ച സ്വർണ്ണം എക്സ് റേ പരിശോധനയിലാണ് കണ്ടെത്തിയത്. ഷാർജയിൽ നിന്നെത്തിയ പട്ടാമ്പി സ്വദേശി ഷഫീഖ്, ഇയാളെ സ്വീകരിക്കാനെത്തിയ കരിപ്പൂർ സ്വദേശി മൻസൂർ എന്നിവരാണ് പിടിയിലായത്. 25-ാം തവണയാണ് കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ യാത്രികനിൽ നിന്നും പോലീസ് പരിശോധനയിൽ സ്വർണ്ണം പിടികൂടുന്നത്.

Comments (0)
Add Comment