സിറിയയിലെ ദമാസ്കസിൽ ഇസ്രയേലി സൈന്യം മിസൈലാക്രമണം നടത്തിയതായി സിറിയൻ ഔദ്യോഗിക വാർത്താ ഏജൻസിയായ സന റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു ആക്രമണം. ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല. മിസൈലുകളെ പ്രതിരോധിക്കുന്നതിൽ സിറിയൻ വ്യോമ പ്രതിരോധ സംവിധാനം പരാജയപ്പെട്ടതായി സിറിയൻ മനുഷ്യാവകാശ സംഘടന അറിയിച്ചു. അതേസമയം തെക്കൻ ദേരയിൽ നടക്കുന്ന ആക്രമണങ്ങളെത്തുടർന്ന് നാൽപ്പത്തയ്യായിരത്തോളം പേർ പലായനം ചെയ്തതായി യു.എൻ റിപ്പോർട്ട് ചെയ്തു. സൈനിക നടപടി തുടരുമെന്ന് സിറിയൻ സർക്കാർ മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണിത്.
ബാഷർ അൽ അസദിന്റെ നേതൃത്വത്തിലുള്ള സർക്കാർ ദേരയിൽ വിമതർക്കെതിരായ സൈനികനടപടി കടുപ്പിച്ചിരിക്കയാണ്. ഈ മാസം 19ന് തുടങ്ങിയ വ്യോമാക്രമണത്തിൽ 41 പേർ മരിക്കുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ 27 പേർ പ്രദേശവാസികളാണ്. ജനങ്ങൾ ജോർദാൻ അതിർത്തിക്ക് സമീപമുള്ള ക്യാമ്പുകളിലേക്ക് മാറിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.