പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്ത് മാസങ്ങൾ പൂര്‍ത്തിയായിട്ടും സൗജന്യ ചികിത്സയടക്കം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍
ഇക്കഴിഞ്ഞ ഏപ്രില്‍ ഇരുപത്തിയേഴിനാണ് പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്ത് പ്രഖ്യാപനം നടത്തിയത്. ആര്.സി.സി മാതൃകയില്പൂര്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലുളള സ്വയംഭരണ സ്ഥാപനമാക്കി പരിയാരത്തെ മാറ്റുമെന്നായിരുന്നു ആരോഗ്യ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും പ്രഖ്യാപനം. എന്നാല്‍ സര്‍ക്കാര്‍ഏറ്റെടുത്ത് മാസം രണ്ട് കഴിഞ്ഞിട്ടും പരിയാരം മെഡിക്കല്‍ കോളേജില്‍ കാര്യങ്ങളെ
ആശുപത്രിയുടെ നടത്തിപ്പിനായി കലക്ടറെ ചെയര്‍മാനും കോഴിക്കോട് മെഡിക്കല്‍കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. രവീന്ദ്രനെയും ഉൾപ്പെടുത്തി ഒരു കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ടെങ്കിലും കോളേജിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇവരുടെ കാര്യമായ ഇടപെടൽ ഉണ്ടാവാറില്ല. പരി യാരത്ത് പഠനഫീസും ചികിത്സാ നിരക്കും നിശ്ചയിക്കാൻ സർക്കാർ ഏറ്റെടുത്ത വേളയിൽ അഞ്ചംഗ കമ്മിറ്റി ചുമതലപ്പെടുത്തിയിരുന്നു.
പരിയാ
പരിയാരത്ത് പൂർണമായും സർക്കാർ സേവനം നടപ്പിലാക്കിയാൽ മംഗളുരു ഉൾപ്പടെ പല സ്വകാര്യ ആശുപത്രികളെയും പ്രതികൂലമായി ബാധിക്കും എന്ന വിമർശനമാണ് ഉയരുന്നത്. ജില്ലാ കളക്ടറെ പേരിന് മുന്നിൽ നിർത്തി സി.പി.എമ്മിന്റെ ബദൽ ഭരണമാണ് പരിയാരത്ത് നടക്കുന്നത് എന്ന വിമർശനവും ഉയരുന്നുണ്ട്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്.