‘നിങ്ങളുടെ യാത്രകൾ സുരക്ഷിതമാക്കൂ’ എന്ന പേരിൽ ദുബായ് പോലീസ് അന്താരാഷ്ട്ര വിമാന യാത്രികരുടെ സുരക്ഷാ ക്യാംപെയ്ൻ ആരംഭിച്ചു. ദുബായ് താമസ കുടിയേറ്റ മന്ത്രാലയം, ദുബായ് വിമാനത്താവള അതോറിറ്റി, ഫ്ലൈ ദുബായ്, എമിരേറ്റ്സ്, ദുബായ് സിവിൽ ഏവിയേഷൻ എന്നിവർ ക്യാംപെയ്ന്‍റെ ഭാഗമാകും.
ദുബായ് അന്താരഷ്ട്ര വിമാനത്താവളം വഴി കടന്നു പോകുന്ന യാത്രക്കാരെ ലക്ഷ്യമിട്ടാണ് ദുബായ് പോലീസ് സുരക്ഷാ ക്യാംപെയ്ന്‍ ആരംഭിച്ചു. “നിങ്ങളുടെ യാത്രകൾ ആസ്വാദകരമാക്കൂ” എന്നതാണ് ക്യാംപെയ്ന്‍റെ ആപ്തവാക്യം. ദുബായ് താമസ കുടിയേറ്റ മന്ത്രാലയം, ദുബായ് വിമാനത്താവള അതോറിറ്റി, ദുബായ് പോലീസ് എന്നിവരുമായി സഹകരിച്ചുള്ളതാണ് ഈ ക്യാംപെയ്ൻ.
https://www.youtube.com/watch?v=Et8lPbXdMPo
വേനൽക്കാല അവധിയോടനുബന്ധിച്ച് തിരക്കേറുന്ന ഈ അവസരത്തിൽ അന്താരാഷ്ട്ര യാത്രയ്ക്ക് സ്വീകരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ചും എയർപോർട്ടിൽ എത്തുമ്പോൾ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുമുള്ള ബോധവൽക്കരണമാണ് ഈ ക്യാംപെയ്നിലൂടെ ഉദ്ദേശിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
യാത്രികർ 3 മണിക്കൂർ മുമ്പ് എയർപോർട്ടിൽ എത്തി വേണ്ട പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ദുബായ് പോലീസ് ഉപമേധാവി അഹമ്മദ് മുഹമ്മദ് ബിൻ തനി വ്യക്തമാക്കി.