മൂത്രാശയത്തിലെ അണുബാധ
വളരെയേറെ ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു അസുഖമാണ് ഇത്. ഇത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് 15 മുതല്‍ 45 വയസ്സുള്ള സ്ത്രീകളിലും, ഗര്‍ഭിണികളിലും പ്രായം ചെന്ന സ്ത്രീ-പുരുഷന്മാരിലും മൂത്രാശയത്തില്‍ തടസ്സം ഉള്ള ആളുകളിലുമാണ്. ഇതില്‍ നല്ലൊരു ശതമാനം ആളുകളും പ്രമേഹ രോഗികളും ആയിരിക്കാം.
ലക്ഷണം
മൂത്രം ഒഴിക്കുന്നതിലെ ബുദ്ധിമുട്ട് തന്നെയാണ് പലപ്പോഴും രോഗത്തിന്‍റെ ആദ്യ ലക്ഷണമായി കാണുന്നത്. തുടര്‍ച്ചയായുള്ള മൂത്രശങ്ക, അടിവയറ്റിലെ വേദന, ഒരിക്കല്‍ പോയാലും ഉടന്‍ തന്നെ വീണ്ടും പോകണമെന്ന തോന്നല്‍, തോന്നലുണ്ടായാലും മൂത്രം ഒഴിക്കാന്‍ കഴിയാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങളും കാണുന്നു.
https://www.youtube.com/watch?v=UDc8iKLWGrc