പുത്തൻ രൂപവുമായി പുതിയ തലമുറ ഓൾട്ടോ എത്തുന്നു. അടുത്ത വർഷം ഫെബ്രുവരിയിൽ ഓൾട്ടോ 800 അവതരിപ്പിക്കുമെന്നാണ് സൂചന.
ഭാരത് ന്യൂ വെഹിക്കിൾ സേഫ്റ്റി അസെസ്മെന്റ് പ്രോഗ്രാം അടിസ്ഥാനമാക്കിയാണ് പുതുതലമുറ ഓൾട്ടോ 800 ന്റെ വരവ്. ജാപ്പനീസ് വിപണിയിലുള്ള ഓൾട്ടോയോട് സാമ്യമുള്ള ഡിസൈനിയിലായിരിക്കും പുത്തൻ തലമുറ ഓൾട്ടോയുടേയും രംഗപ്രവേശം.
Representational Image
വൈദ്യുത മിററുകൾ, ടച്ച്സ്ക്രീൻ സംവിധാനം, വൈദ്യുത പവർ വിൻഡോ തുടങ്ങിയ നൂതന ഫീച്ചറുകളാണ് പുതിയ ഓൾട്ടോയിൽ വാഹനപ്രേമികൾക്കായി ഒരുക്കിയിരിക്കുന്നത്.
നിലവിലുള്ള 1.0 ലിറ്റർ പെട്രോൾ കരുത്തിൽ തന്നെയായിരിക്കും പുത്തൻ ഓൾട്ടോ എത്തുക. 67 ബിഎച്ച്പിയും 91 എൻഎം ടോർക്കും നൽകുന്ന എൻജിനിൽ 5 സ്പീഡ് മാനുവൽ ഗിയർബോക്സാണ് വാഹനത്തിന് ഉള്ളത്.
Representational Image
ഡ്രൈവർ സൈഡ് എയർബാഗുകൾ, എ.ബി.എസ്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നീ സുരക്ഷാ ക്രമീകരണങ്ങളും ഓൾട്ടോ 800 നുണ്ടാകുമെന്നാണ് പ്രതീക്ഷ.