ഫോര്‍മാലിന്‍ ഭീതി; മത്സ്യ മാര്‍ക്കറ്റുകളില്‍ തിരക്ക് കുറയുന്നു

മത്സ്യം ഇഷ്ടപ്പെടുന്ന മലയാളിക്ക് ഫോർമാലിൻ ഒരു പേടിസ്വപ്നം തന്നെ ആയിരിക്കുകയാണ്. ഫോര്‍മാലിന്‍ പേടി കാരണം മീൻ മാർക്കറ്റുകളിൽ പതിവ് തിരക്കുകൾ പോലും കാണാനില്ല.

കഴിഞ്ഞ ദിവങ്ങളിൽ കേരളത്തിലെ വിവിധ ചെക്ക്പോസ്റ്റുകളിൽ നടത്തിയ പരിശോധനയിലാണ് മാരകമായ ഫോർമാലിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ കലർത്തിയ മത്സ്യങ്ങൾ പിടിച്ചെടുത്തത്. ഇഷ്ടവിഭവത്തിൻ ഫോർമാലിൻ കലർന്നിട്ടു എന്നത് ജനങ്ങളില് ആശങ്ക ഉണര്‍ത്തി. എന്നാൽ മത്സ്യങ്ങളിൽ ഇങ്ങനെ ഒരു കുഴപ്പം ഇല്ലന്നാണ് വില്‍പനക്കാരുടെ അവകാശവാദം.

അമോണിയ ഉപയോഗിച്ച് 4 ദിവസം വരെ മത്സ്യം കേടാകാതെ സൂക്ഷിച്ചിരുന്ന കച്ചവടക്കാർ 18 ദിവസം വരെ മത്സ്യം കേടാകാതെ ഇരിക്കുന്ന ഫോർമാലിൻ ഉപയോഗിക്കുന്നു എന്ന വസ്തുതയാണ് ജനങ്ങളെ പരിഭ്രാന്തിയിൽ ആക്കിയിരിക്കുന്നത്.

വില്‍പനയ്ക്ക് എത്തുന്ന മത്സ്യത്തിൽ ഫോർമാലിൻ കലർന്നിട്ടുണ്ടോ എന്നത് പരിശോധിക്കാൻ കിറ്റുകൾ CMFRI ലഭ്യമാക്കിയിട്ടുണ്ട്. എന്തൊക്കെയാണെങ്കിലും വിഷാംശം ഉള്ള മത്സ്യം സ്വീകരിക്കാൻ മലയാളികൾ തയാറല്ല.

fish marketformalin
Comments (0)
Add Comment