പാക് തെരഞ്ഞെടുപ്പിന്‍റെ ഔദ്യോഗിക ഫലം പ്രഖ്യാപിച്ചു; തെഹ്രിക് – ഇ – ഇൻസാഫ് ഏറ്റവും വലിയ ഒറ്റകക്ഷി

പാകിസ്ഥാൻ പൊതുതിരഞ്ഞെടുപ്പിന്‍റെ ഔദ്യോഗിക ഫലം പ്രഖ്യാപിച്ചു. 110 സീറ്റുകളോടെ മുൻ ക്രിക്കറ്റർ ഇമ്രാൻ ഖാന്‍റെ തെഹ്രിക് – ഇ – ഇൻസാഫ് പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗികമായി അറിയിച്ചു. വോട്ടെടുപ്പ് നടന്ന 270ൽ 251 സീറ്റുകളുടെ ഫലമാണ് പുറത്തുവന്നത്.

ആകെയുള്ള 270 സീറ്റിൽ 251 സീറ്റുകളുടെ ഫലമാണ് പുറത്തുവന്നത്. ഇതിൽ 110 സീറ്റുകളോടെ മുൻ ക്രിക്കറ്റർ ഇമ്രാൻ ഖാന്‍റെ തെഹ്‌രിഖ്-ഇ-ഇൻസാഫ് ആണ് ഏറ്റവും വലിയ ഒറ്റകക്ഷി. ഇമ്രാൻ ഖാന് വേണ്ടി പാക് സൈന്യത്തിന്‍റെ ഇടപെടൽ ഉണ്ടായെന്ന ആരോപണത്തെത്തുടർന്ന് ഔദ്യോഗിക ഫലപ്രഖ്യാപനം വൈകിയാണ് പുറത്തുവന്നത്.

അതേസമയം, ഇന്നലെതന്നെ തന്‍റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്രീക് – ഇ- ഇൻസാഫിന്‍റെ വിജയം പ്രഖ്യാപിച്ച ഇമ്രാൻ ഖാൻ സർക്കാർ രൂപീകരിക്കാനുള്ള നീക്കത്തിലാണ്. 272 അംഗ ദേശീയ അസംബ്ലിയിൽ കേവലഭൂരിപക്ഷത്തിന് 137 സീറ്റുകൾ വേണമെന്നിരിക്കെ ഇമ്രാന് ചെറുകക്ഷികളുടെ പിന്തുണ വേണ്ടിവരും.

തെഹ്രീക് – ഇ – ഇൻസാഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പൂർണഫലം പുറത്തുവന്നിട്ടില്ലെങ്കിലും ഇവർ 120 സീറ്റുകൾ നേടി. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരൻ ഷഹബാസ് ഷരീഫ് നയിക്കുന്ന പാകിസ്ഥാൻ മുസ്ലിം ലീഗിന് 65 സീറ്റുകളിൽ മാത്രമാണുള്ളത്. ബേനസീർ ഭൂട്ടോയുടെ മകൻ ബിലാവൽ ഭൂട്ടോ സർദാരി നയിക്കുന്ന പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി 44 സീറ്റിലും മുത്താഹിദ മജ്ലിസെ അമൽ എട്ടു സീറ്റിലും വിജയിച്ചു. ത്രിശങ്കു സഭയ്ക്കുള്ള കളമൊരുങ്ങിയതോടെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ നിലപാട് നിർണായകമാകുമെന്നാണു വിലയിരുത്തൽ.

Comments (0)
Add Comment